Tuesday, March 31, 2015

ഹൃദയകമത്തിലെ രത്നം - ശ്രീ എം



ഭഗവദ്ഗീത, വേദങ്ങൾ, ഉപനിഷത്തുകൾ എന്നിവയിലൂടെയും മറ്റ് പൗരാണിക ഗ്രന്ഥങ്ങളിലൂടെയും ആദ്ധ്യാത്മിക ചിന്താധാരയിലൂടെയും സത്യത്തെ സാക്ഷാത്കരിക്കാനുള്ള മാർഗ്ഗം എന്ന് ഹിന്ദുധർമ്മത്തെ നമുക്കിവിടെ നിർവ്വചിക്കാം. ആത്മീയതയും സനാതനധർമ്മവുമാകട്ടെ ഏതൊരു സത്യവിശ്വാസിക്കും ഒരേപോലെ ബാധകവുമാകുന്നു. അപൂർവ്വം ചിലരുടെ ജീവിതത്തിൽ മാത്രം ദിവ്യദർശനങ്ങളും അനുഭൂതികളും അത്ഭുതങ്ങളും സ്വയം കടന്നുവരുന്നു. മറ്റെല്ലാവരുടെയും കാര്യത്തിൽ നിർബന്ധമായും, അവൻ ലൗകികനോ സന്യാസിയോ ആയിക്കൊള്ളട്ടെ, സാധനകളും അനുഷ്ഠാനങ്ങളും ആത്മവിചിന്തനങ്ങളും ആത്മാന്വേഷണത്തിനും സനാതനധർമ്മത്തിന്റെ പാലനത്തിനും ആവശ്യമായി വരുന്നു.

സകല മാനാഭിമാനങ്ങളെയും ദുരഭിമാനങ്ങളെയും ദൂരെയെറിയുക എന്നതാണ്‌ ആത്മീയതയുടെ ഒന്നാമത്തെ ചുവടുവയ്പ്പ്. അപ്പോൾ നിങ്ങൾക്ക് സ്വാഭാവികമായി പെരുമാറാനാവുന്നു. നിങ്ങളിലടങ്ങിയിരിക്കുന്ന വാസനകൾക്കും നന്മതിന്മകൾക്കും അപ്പോൾ മാത്രമേ തലയുയർത്താനാവൂ. സുന്ദരമായ മുഖംമൂടികൾ വലിച്ചെറിഞ്ഞ ഈ അവസരത്തിൽ നേർവഴിക്കു നയിക്കപ്പെടണമെങ്കിൽ, സദ്ചിന്തയുടെയും ശാസ്ത്രീയവും നിഷ്ഠയോടെയുമുള്ള സാധനയുടെ പ്രയോഗത്തിലൂടെയുമുള്ള ശുദ്ധീകരണം മാത്രമേ പോംവഴിയുള്ളൂ എന്ന് മനസ്സിലാവുന്നു. സാധനയും സദാചാരവും പരസ്പരം പ്രോത്സാഹിപ്പിക്കുന്നതും അവ സനാതനധർമ്മത്തിലും ആത്മീയതയിലും എത്തിക്കുകയും ചെയ്യുന്നു. ഇത്തരം ക്രിയകളുടെ പ്രായോഗികവിശകലനവും മനഃശാസ്ത്രപരവും യോഗശാസ്ത്രപരവുമായ അപഗ്രഥനവും ഈ കൃതിയിൽ അടങ്ങിയിരിക്കുന്നു.
---------------------------------
Book Name:
ഹൃദയകമത്തിലെ രത്നം - സനാതന ധർമ്മത്തിന്റെ ശാശ്വത മൂല്യങ്ങൾ
Hrudaya Kamalathile Rathnam - Sanathana Dharmathinte Saswatha Moolyangal

Author: ശ്രീ എം Sri M

Language: Malayalam
Category: Phylosophy / ദർശനം

Original English Title:
Jewel in the Lotus - Deeper Aspects of Hinduism

Malayalam translation:
ഡി തങ്കപ്പൻ നായർ
D Thankappan Nair

Publishers: D C Books
First published: April 2012
Third impression: March 2014
ISBN 978-81-264-3507-4

Pages: 196 Price: Rs. 125/-

4 comments:

  1. ബുക്കിനെക്കുറിച്ചുള്ള കുറിപ്പ് വായിച്ചു. ആത്മീയതയെപ്പറ്റിയും മതദര്‍ശനങ്ങളെപ്പറ്റിയുമുള്ള പുസ്തകങ്ങള്‍ അത്രകണ്ട് ആകര്‍ഷിക്കാറില്ല എന്നെ.

    ReplyDelete
  2. കൂടുതൽ ജീവിച്ചിരിക്കുന്നുണ്ടേൽ ആത്മീയതയെപ്പറ്റിയും കുറച്ച് നോക്കണം

    ReplyDelete
  3. ബുക്ക് പരിചയപ്പെടുത്തുന്നതിനു നന്ദി... സ്നേഹപൂർവ്വം

    ReplyDelete