Monday, September 29, 2014

ഋഷീശ്വരന്മാരുടെ ദിവ്യദർശനം - ശ്രീ എം

Sri M upanishad malayalam ശ്രീ എം

ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത് എന്നിവയെ ആധാരമാക്കി ശ്രീ എം നടത്തിയ പ്രഭാഷണങ്ങളുടെ പുസ്തകരൂപം. സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ നിന്നും നൽകിയ വ്യാഖ്യാനം. പരമമായ സത്യം ബഹുമുഖമായ വൈവിദ്ധ്യങ്ങളെ ഉൾക്കൊള്ളുന്നു. എല്ലാം സാർവ്വലൗകികമായ സത്യത്തിന്റെ വിവിധരൂപങ്ങൾ. സാധനയും ജ്ഞാനവും ഭക്തിയും ഒന്നുചേരുന്നു... ബുദ്ധിക്ക് ഗ്രഹിക്കാനാവാത്തതും വാക്കുകളിൽ വായിക്കാനാവാത്തതുമായതിനെ സാക്ഷാത്കരിക്കാനേ കഴിയൂ....

Wisdom of the Rishis എന്ന കൃതിയുടെ മലയാളപരിഭാഷ. ശ്രീ എം എന്നപേരിൽ പ്രസിദ്ധനായിത്തീർന്ന ശ്രീ മുംതാസ് അലി ആണ്‌ ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. ശ്രീ എം - നെക്കുറിച്ച് നല്ല ഒരു പരിചയപ്പെടുത്തൽ ഈ പുസ്തകത്തിന്റെ ആദ്യഭാഗത്തായി ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ഗുരുസമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ’ എന്ന കൃതി അദ്ദേഹത്തിന്റെ ആത്മകഥയാണ്‌.
--------------
Book Name:
ഋഷീശ്വരന്മാരുടെ ദിവ്യദർശനം
മൂന്ന് ഉപനിഷത്തുകൾ: ഈശാവാസ്യം, കേനം, മാണ്ഡൂക്യം
Risheeswaranmarude Divya Darsanam
Moonnu Upanishathukal: Ishavasyam, Kenam, Mandukyam

Original English Title:
Wisdom of the Rishis-The Three Upanishads Ishavasya, Kena, Mandukya
Author: ശ്രീ എം Sri M

Publishers: D C Books, Kottayam
First Published: December 2012
Second Impression: November 2013
ISBN 978-81-264-3953-9
Pages: 160 Price: Rs.120/-

8 comments:

  1. ഒന്നുകൂടെ ആഴത്തില്‍ പരിചയപ്പെടുത്താമായിരുന്നു , എന്ന് തോന്നി :)

    ReplyDelete
    Replies
    1. മൂന്ന് ഉപനിഷത്തുകളെ ഈ പുസ്തകത്തിൽ പരിചയപ്പെടുത്തുന്നു. ശ്രീ എം-ന്റെ അനുഭവത്തിൽ നിന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ...

      Delete
  2. കൊള്ളാം പരിചയപ്പെടുത്തല്‍ സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
  3. അധികമാരും താല്പര്യം കാണിക്കാത്ത മേഖലയിലെ പുസ്തകങ്ങള്‍

    ReplyDelete
    Replies
    1. താൽപര്യമുള്ളവർക്ക് വലിയ താൽപര്യവും അല്ലാത്തവർക്ക് തീരെ താൽപര്യമില്ലായ്മയുമാണ്‌. അതാണ്‌ ഇത്തരം വിഷയങ്ങളുടെയും പുസ്തകങ്ങളുടെയും പ്രത്യേകത.

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

      Delete
  4. Interesting!!
    Wisdom of the rishis ... its the meaning of my full name! :)

    ReplyDelete
    Replies
    1. Aarsha Sophy Abhilash = Wisdom of the Rishis

      Very good...:)

      Delete
  5. നല്ല പരിചയപ്പെടുത്തൽ ആയിട്ടുണ്ടിത് കേട്ടൊ ഭായ്

    ReplyDelete