Friday, August 08, 2014

തുള്ളിപ്പറക്കുന്ന വർണ്ണപ്രപഞ്ചം

butterflies kerala

ശലഭനിരീക്ഷണത്തിന്റെ പ്രാഥമിക പാഠങ്ങൾ മുതൽ ഈ വർണ്ണപ്രപഞ്ചത്തിന്റെ വിശദമായ പഠനത്തിനും ആസ്വാദനത്തിനും സഹായിക്കുന്ന പ്രായോഗികവിവരണങ്ങൾ വരെ കൂട് വാർഷികപ്പതിപ്പ് (ചിത്രശലഭപ്പതിപ്പ്)ൽ ഉൾപ്പെട്ടിരിക്കുന്നു. പക്ഷിനിരീക്ഷണവും വന്യജീവി സംരക്ഷണവുമൊക്കെ ഏറെ ശ്രദ്ധനേടിയ പരിസ്ഥിതി സംസർഗ്ഗ പരിപാടികളാണ്‌. ശലഭനിരീക്ഷണവും സംരക്ഷണവും പ്രചാരത്തിലാകേണ്ടിയിരിക്കുന്നു. എന്നാലിത് താരതമ്യേന വളരെയെളുപ്പത്തിൽ സാധിക്കാവുന്നതുമാണ്‌. ചിത്രശലഭങ്ങളുടെ സംരക്ഷണം എന്നാൽ സസ്യ-ജൈവ വൈവിദ്ധ്യത്തിന്റെ സംരക്ഷണം കൂടിയാകുന്നതെങ്ങനെയെന്ന് വിശദീകരിച്ചുതരുവാൻ ഈ പ്രസിദ്ധീകരണത്തിനുകഴിയുന്നു.

കേരളത്തിൽ കാണപ്പെടുന്ന മിക്കവാറും എല്ലാ ചിത്രശലഭങ്ങളുടെയും മനോഹരമായ ചിത്രങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. 300-ലധികം ചിത്രങ്ങൾ. അവയുടെ വർഗ്ഗീകരണവും ശരീരഘടനാപരമായ വിവരണങ്ങളും ചിത്രശലഭനിരീക്ഷണത്തിന്‌ ഉപകരിക്കും. ഓരൊയിനം ശലഭങ്ങളും ചില പ്രത്യേക സസ്യങ്ങളുമായി ബന്ധപ്പെട്ടുജീവിക്കുന്നതുകൊണ്ട് ശലഭസംരക്ഷണം എന്നാൽ സസ്യസംരക്ഷണം കൂടിയാണ്‌. അതോടൊപ്പം ഭക്ഷ്യശൃംഘലയിലെ ഇതരജീവികളും പുനഃരാവിഷ്കരിക്കപ്പെടുന്നു.

കൊച്ചുകുട്ടികൾക്കുവരെ പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമാകുവാൻ സാധിക്കുന്ന രസകരമായ ഒരു സംരംഭമായി ചിത്രശലഭോദ്യാനത്തെ കരുതാം. ശലഭോദ്യാനം എന്നാൽ പൂമ്പാറ്റകൾക്ക് ജീവിക്കാൻ ആവശ്യമായ വിവിധതരം സസ്യങ്ങളും അന്തരീക്ഷവും ചേർന്ന ചുറ്റുപാട് ഒരുക്കുക എന്നതാണ്‌. ശലഭങ്ങൾ ക്രമേണ വർദ്ധിച്ചുവരുന്നതുകാണാം. ശലഭോദ്യാനത്തിന്‌ അനുയോജ്യമായ സസ്യങ്ങളെക്കുറിച്ചും ചുറ്റുപാട് ഒരുക്കുന്നതിനെപ്പറ്റിയും ഉള്ള ലേഖങ്ങൾ മാസികയിൽ ഉൾപ്പെട്ടിരിക്കുന്നു. ശലഭനിരീക്ഷണത്തിന്‌ ഉപകരിക്കുന്നവിധം ചിത്രശലഭങ്ങളുടെ ജീവിതചക്രത്തെപ്പറ്റിയും സ്വഭാവരീതികളെക്കുറിച്ചും ചിത്രങ്ങൾ സഹിതം എഴുതിയിരിക്കുന്നു. ഏതൊരു ശാസ്ത്രശാഖയ്ക്കും അതിന്റേതായ ചരിത്രപാഠങ്ങൾ ഉണ്ട്. ശലഭശാസ്ത്രത്തിനും ഉണ്ട്. “ഈ വല്ലിയിൽ നിന്നും ചേമ്മേ പൂക്കൾ പോവുന്നിതാ പറന്നമ്മേ” എന്ന് തുടങ്ങുന്ന വരികളിൽ അവസാനിക്കുന്നതായിരുന്നു നമ്മുടെ പാഠങ്ങൾ. ചിത്രശലഭങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്ക് കേരളത്തിൽ ഉണർവ്വുനന്നത് 1980കൾക്കു ശേഷമാണ്‌. ഈ രംഗത്തെ വിദേശീയരായ ശാസ്ത്രജ്ജരെയും അവരുടെ പ്രസിദ്ധീകരണങ്ങളെയും മലയാളത്തിലെ ആദ്യകാല ശലഭപുസ്തകങ്ങളെയും ശലഭചരിത്രത്തിൽ പരിചയപ്പെടുത്തുന്നു.

ചിത്രശലഭഫോട്ടോഗ്രാഫിയെക്കുറിച്ച് ലളിതമായി വിശദീകരിക്കുന്നതാണ്‌ ശലഭചിത്രീകരണം എന്ന ഭാഗം. ക്യാമറയുടെ സെറ്റിംഗുകളും അവയുപയോഗിച്ചെടുത്ത ഏതാനും ചിത്രങ്ങളും ഉൾപ്പെടെ ചേർത്തിരിക്കുന്നു. ഒരു ശലഭനിരീക്ഷകർ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ടകാര്യങ്ങൾ. മുന്നൂറിലധികം ചിത്രശലഭങ്ങളുടെ ചിത്രങ്ങളും ശലഭവിദഗ്ധരുടെ ലേഖങ്ങളുമടങ്ങിയ ഈ പ്രസിദ്ധീകരണം ഒരു റഫറൻസ് ബുക്ക് എന്നപോലെ പ്രയോജനപ്പെടുന്നു.

“ഈ വല്ലിയിൽ നിന്നു ചെമ്മേ-പൂക്കൾ
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണി ചൊല്ലാം-നൽപ്പൂ-
മ്പാറ്റകളല്ലേയിതെല്ലം...”
-മഹാകവി കുമാരനാശാൻ

15 comments:

 1. ഒരു ശലഭത്തെപ്പോലെ ജീവിക്കാന്‍!

  ReplyDelete
  Replies
  1. ഒരു ശലഭത്തെപ്പോലെ ജീവിക്കാന്‍... ശലഭങ്ങളോടൊപ്പം ജീവിക്കാൻ...

   Delete
 2. തുള്ളിപ്പറക്കുന്ന വർണ്ണപ്രപഞ്ചം !

  ReplyDelete
 3. വര്‍ണ്ണപ്രപഞ്ചത്തിന്റെ ഉള്ളുകള്ളികള്‍.

  ReplyDelete
  Replies
  1. വർണ്ണപ്രപഞ്ചത്തിന്റേതല്ല, വെള്ളക്കുപ്പായമിട്ട മനുഷ്യരുടേതാണ്‌ ഉള്ളുകള്ളികൾ. പ്രപഞ്ചം വൈവിദ്ധ്യം നിറഞ്ഞതാണെന്ന് അവർ അംഗീകരിക്കുന്നില്ല.

   വരവിനും വായനയ്ക്കും വളരെ നന്ദി...

   Delete
 4. അല്‍പ്പ ജീവന്‍ മാത്രമുള്ള ഭംഗി

  ReplyDelete
  Replies
  1. വരവിനും വായനയ്ക്കും നന്ദി... ആതിര

   Delete
 5. തുള്ളിപ്പറക്കുന്ന വർണ്ണപ്രപഞ്ചം...നല്ലൊരു വിവരണം ഹരി...

  ReplyDelete
 6. കൂട് മാഗസിനെപറ്റി പരിചയപ്പെടുത്തിയതിൽ സന്തോഷം.ഒരു വർഷമായി ഞാനും “കൂട്ടി”ൽ കയറീറങ്ങുന്നു.

  ReplyDelete
  Replies
  1. പുസ്തകങ്ങളെയാണ്‌ സാധാരണയായി പുസ്തകപരിചയത്തിൽ ഉൾപ്പെടുത്താറുള്ളത്. എന്നാൽ ചിത്രശലഭത്തെപ്പറ്റിയുള്ള ഈ കൂട് മാസിക പുസ്തകമെന്നപോലെ സമഗ്രമായി തോന്നിയതിനാൽ ഇവിടെ എഴുതുകയായിരുന്നു.

   Delete
 7. നന്ദി ഹരി ഈ പരിചയപ്പെടുത്തലിന് <,, കൂടിനെ കുറിച്ച് ആദ്യമായാണ്‌ കേള്‍ക്കുന്നത് . .

  ReplyDelete
  Replies
  1. പരിചയപ്പെടുത്തൽ ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം....

   Delete
 8. ഈ ബൂലോഗ വല്ലിയിൽ നിന്നു ചെമ്മേ-പൂക്കൾ
  പോവുന്നിതാ പറന്നമ്മേ!
  തെറ്റീ! നിനക്കുണ്ണി ചൊല്ലാം-നൽപ്പൂ-
  മ്പാറ്റകളല്ലേയിതെല്ലം...”

  ReplyDelete