Thursday, August 07, 2014

ശരീരാധിഷ്ഠിതമായ ജീവിതം

ശരീരം ജീവിതം ആത്മീയത
ശരീരത്തെ ദേവാലയത്തോട് ഉപമിക്കാറുണ്ട്. ക്ഷേത്രം എന്നും ശരീരത്തെ വിശേഷിപ്പിക്കുന്നു. പക്ഷെ, മാലിന്യക്കൂമ്പാരം എന്ന നിലയിൽ ശരീരത്തെ വർണ്ണിക്കുക്കുന്ന ആത്മീയപ്രഭാഷണങ്ങളും നടക്കുന്നു. ഇത് വലിയ അപരാധമായിത്തന്നെ കരുതണം. ആത്മാവ് എന്നതിൽ വിശ്വസിക്കുന്നവരുടെ പക്ഷത്തുനിന്ന് പറയുകയാണെങ്കിൽ; ശരീരവും ആത്മാവും ഒരുമിച്ചു നിൽക്കുന്ന അവസ്ഥയിൽ മാത്രമാണ്‌ ജീവിതം...ജീവി....മനുഷ്യൻ എല്ലാം. പരലോകത്തെമാത്രമല്ല ഈ ലോകത്തിൽ ജീവിക്കുന്നവർ ഈ ലോകത്തെക്കൂടി മാനിക്കാൻ ശീലിക്കണം. വിഗ്രഹാരാധകരുടെ കാര്യത്തിലാണെങ്കിൽ, ചൈതന്യത്തെ മാത്രമായി ആരാധിക്കാനാവുന്നില്ല; ചൈതന്യമില്ലാത്ത വിഗ്രഹത്തെയും ആരാധിക്കുന്നില്ല. ആത്മാവിൽ വ്യത്യാസമില്ല എന്നുപറയുന്നു. അപ്പോൾ പിന്നെ ഇക്കാണുന്ന വ്യത്യസ്തതകളും നാനാവിധ പ്രകൃതങ്ങളും എല്ലാം ശരീരാധിഷ്ഠിതമായിക്കരുതണം. ശരീരത്തിന്റെ പ്രാധാന്യം അത്രയധികമാണ്‌. ഉപവാസം എന്നത് ആത്മാവിനുവേണ്ടിയോ ഏതോ ഈശ്വരനുവേണ്ടിയോ ഒന്നുമല്ല. ഉപവാസം ശരീരത്തിനുവേണ്ടിയാണ്‌. പട്ടിണികിടന്നുക്ഷീണിക്കാൻ ആർക്കും സാധിക്കും. അതിന്‌ ആത്മീയതയോ വിജ്ഞാനമോ ഒന്നും ആവശ്യമില്ല. ഉപവാസമെന്നത് ശാരീരികമായി ക്ഷീണിപ്പിക്കുന്ന പ്രക്രിയയാവരുത്. ഉപവാസശേഷം നിങ്ങളെ കാണുന്നവർക്ക് ഉപവസിക്കാതിരിക്കാൻ തോന്നാനിടയാവരുത്. ഭക്ഷണക്രമത്തിലൂടെ മാനസികവും ശാരീരികവും മാനസികവുമായ ഊർജ്ജം വീണ്ടെടുക്കാൻ കഴിയുന്നതാവണം ഉപവാസം. കൂടുതൽ മെച്ചപ്പെട്ടതും ശുദ്ധവുമായ ശരീരവും മനസ്സും നേടാൻ ഉപവാസത്തിലൂടെ കഴിയണം. ആയുർവ്വേദം എന്ന ശസ്ത്രശാഖപോലും ശരീരസംരക്ഷണത്തിനുവേണ്ടിയാണ്‌. കലകൾ നയനാന്ദകരവും ശ്രുതിമനോഹരവുമാണ്‌.

യുക്തിവാദികളും നിരീശ്വരവാദികളും പോലും ശരീരത്തെ സ്നേഹിക്കണമെന്നും ബഹുമാനിക്കാണമെന്നുമുള്ള ധാരണയില്ല. ഈ ലോകജീവിതത്തിന്റെ അവിഭാജ്യഘടകമായ ശരീരത്തെ അതിന്റേതായ പ്രാധാന്യത്തോടെ തന്നെ കരുതണം. ജീവൻരക്ഷാപ്രവർത്തനങ്ങൾ എന്നുപറയുന്നത് യഥാർത്ഥത്തിൽ എന്താണ്‌ ? ശരീരത്തെത്തന്നെയാണ്‌ അവിടെ രക്ഷിക്കുന്നത്. പൂർണ്ണ ക്ഷമതയോടെയും ഊർജ്ജത്തോടെയും ശരീരത്തെ നിലനിർത്താനുള്ള ശ്രമങ്ങളാണ്‌ ജീവൻ രക്ഷാപ്രവർത്തനങ്ങൾ എന്നപേരിൽ വ്യാഖ്യാനിക്കപ്പെടുന്നത്. വൈദ്യശാസ്ത്രപരമായ ഓരോ വിശദീകരണവും ആത്യന്തികമായി ശാരീരികപ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള വിശദീകരണമാണ്‌.

ആയുധംകോണ്ട് നാശമുണ്ടാകുന്നതും ശരീരത്തിനാണ്‌. ഈ ലോകത്തുനടക്കുന്ന യുദ്ധവും നാനാവിധ അക്രമങ്ങളും തെറ്റായ പ്രവൃത്തിയാണെന്നു മനസ്സിലാക്കാൻ ശരീരാധിഷ്ഠിതമായ ഈ സിദ്ധാന്തത്തിനു കഴിയുന്നു. ശാരീരികമായ അതിക്രമങ്ങളെ ചെറുക്കുന്നതിനും ഇഷ്ടാനിഷ്ടങ്ങളെ സംരക്ഷിക്കുന്നതിനും ഈ രീതിയിൽ അനായാസേന കഴിയുന്നു. ഒരാളുടെ ശരീരത്തിൽ ദ്രോഹമേൽപ്പിച്ചുകഴിയുമ്പോൾ, “വ്യക്തി എന്നത് ശരീരമല്ല....”, എന്നുതുടങ്ങുന്ന വചകവാദങ്ങൾ കൊണ്ട് എന്തുപ്രയോജനം ? ഒന്നുമല്ലാത്ത ആ ശരീരത്തിൽ മുറിവേൽപ്പിച്ചാലെന്ത് എന്നുചോദിച്ചാൽ....? ശരീരത്തെ മാനിക്കുന്ന ലോകത്തിലേ ശാരീരികമായ അതിക്രമങ്ങളുണ്ടായാൽ ചെറുക്കാനുള്ള യോഗ്യതയുള്ളൂ.

മൂല്യാധിഷ്ഠിതജീവിതം എന്നത് റോഡുനിയമങ്ങൾ പോലെ കാണാതെപഠിച്ചോ കീഴ്വഴക്കമെന്നപോലെയോ പാലിക്കേണ്ടിവരുന്ന സമൂഹം ക്രമേണ രോഗങ്ങളിലേക്കും അധാർമ്മികതയിലേക്കും ന്നിങ്ങാനിടവരുന്നു. ശാരീരികമായ ശുദ്ധിയിലൂടെ സ്വയം ആർജ്ജിക്കേണ്ടതാണ്‌ അതെല്ലാം. അതിന്‌ മെച്ചപ്പെട്ട ശാരീരികാവബോധം ഉണ്ടായിരിക്കണം. ആയുർവ്വേദവും പ്രകൃതിചികിത്സാനുസൃതമായ ജീവിതചര്യയും വ്യായാമമുറകളും പിൻതുടരുന്നതിലൂടെ ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളുന്നതിനും ഹോർമോൺവ്യവസ്ഥയെ ക്രമീകരിക്കുന്നതിനും കഴിയും. നാനാവിധ ആശങ്കകളുടെയും ബന്ധനങ്ങളുടെയും ആകുലതകളുടെയും ഉൾവലിയലുകളുടെയും ചിന്തകൾ പ്രസരിപ്പിക്കുന്നവർ മലിനീകരണം നടത്തുന്നവർ ആണെന്നറിയുക; രൂക്ഷമായ വൈകാരികമലിനീകരണം. കെട്ടിക്കിടക്കുന്ന ജലം പോലെ മലിനമായിരിക്കും ഇത്തരക്കാരുടെ ശരീരവും മനസ്സും. ആന്തരികശുദ്ധീകരണത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് പ്രാവർത്തികമാക്കേണ്ടതുണ്ട്.

വിഷഭക്ഷണവും ലഹരിവസ്തുക്കളും ക്രമകല്ലാത്തജീവിതചര്യകളും കാലാവസ്ഥാവ്യതിയാനങ്ങളും ശാരീരികഘടനയെ ദോഷകരമായി മാറ്റിയിരിക്കുന്നു. ചിന്തകളും ധാരണകളും ജീവിതക്രമവും കാലക്രമേണ ഡിഎൻഎ-യുടെ ഘടനയെത്തന്നെ മാറ്റിക്കളയുന്നു. അവകൂടുതൽ മോശപ്പെടാനിടയാകുന്നു. ശാരീരികമായ ശുദ്ധി എന്നാൽ ശരീരത്തിന്റെ ബാഹ്യവും ആന്തരികവുമായ ശുദ്ധി എന്നുകരുതണം. ശരീരം പരിശുദ്ധമെങ്കിൽ മനസ്സ് നിർമ്മലവുമായിരിക്കും. ശരീരത്തിനെ ആന്തരികശുദ്ധിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. പ്രപഞ്ചത്തിന്‌ പ്രകൃതി എന്നപോലെ പ്രധാനമാണ്‌ മനുഷ്യന്‌ ശരീരം. മഹാത്മാക്കളെല്ലാം പ്രകൃതിയെ ഉപാസിക്കുന്നവരും സംരക്ഷിക്കുന്നവരുമായിരുന്നു. ആരോഗ്യമുള്ള ശരീരത്തിലേ ചാപല്യമില്ലാത്തതും സന്ദേഹമില്ലാത്തതുമായ മനസ്സ് നിലനിൽക്കൂ. "ആരാണോ സ്വന്തം ശരീരത്തെ അറിഞ്ഞത് അവൻ അല്ലാഹുവിനെ അറിഞ്ഞു."

ആരോഗ്യകരമായ ഒരു ശരീരമുണ്ടങ്കിലേ പരമാത്മാവിലെക്കെത്തിച്ചേരാൻ കഴിയുകയുള്ളുവെന്നു സിദ്ധന്മാർ വിശ്വസിക്കുന്നു. അതുകൊണ്ട് അവർ ആത്മീയതയോടൊപ്പം വൈദ്യത്തിനും പ്രാധാന്യം കൊടുത്തു.

മഹാസിദ്ധനായി കണക്കാക്കുന്ന തിരുമൂലർ പറയുന്നതനുസരിച്ച്

“ദേഹത്തെ നശിപ്പിച്ചാൽ ദേഹിക്കത്കേടാണ്
ദേഹത്തെ നശിപ്പിച്ചോരു വിമോചനമസാധ്യം
ദേഹരെക്ഷാശാസ്ത്രം പഠിച്ചെന്നുടൽ കാത്ത് ആത്മാവിനെ പോറ്റെണം.”
—തിരുമന്ത്രത്തിൽനിന്നുള്ള വിവർത്തനം

"To keep the body in good health is a duty... otherwise we shall not be able to keep our mind strong and clear." - Buddha
~ ~ ~ ! ~ ~ ~

18 comments:

 1. ശരീരം വല്ലാത്തൊരത്ഭുതനിര്‍മ്മിതിയാണ്. അതിന്റെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ വിസ്മയകരവും.

  ReplyDelete
  Replies
  1. ഈ പ്രപഞ്ചം തന്നെ വിസ്മയകരമാണ്‌. ലാളിത്യവും സങ്കീർണ്ണതയും ഒരുമിച്ചിരിക്കുന്നു.

   നന്ദി...

   Delete
 2. പലതും എനിക്ക് ദഹിക്കാറില്ല.ശരീരത്തെ വലിയ എന്തോ അത്ഭുതം ആയി കണ്ട് ജീവിക്കാനുള്ള ഒരു കാഹളവും എനിക്ക് ദഹിക്കുന്നില്ല. എനിക്ക് തോന്നുന്നത് ജീവിതത്തിന് തൃഷ്ണ ആണ് പ്രധാനം. ഒരുവന് സംതൃപ്തിയുണ്ടാകുന്നത് തന്റെ ഉള്ളിലെ തൃഷ്ണകളെ ചാനലൈസ് ചെയ്ത് അങ്ങനെ അടിപൊളിയായി ജീവിക്കുമ്പോഴാണ്. ശരീരം, ആരോഗ്യം, ദൈവം എന്നൊക്കെ ഓരോ ഐഡിയലുകള്‍ ഉണ്ടാക്കി അതിനനുസരിച്ച് ജീവിക്കുന്നത് എനിക്ക് ഒരിക്കലും ദഹിക്കുമെന്നു തോന്നുന്നില്ല. അല്ല, പറഞ്ഞെന്നേയുള്ളൂ!!!

  ReplyDelete
  Replies
  1. ‘വാനിഷിങ്ങ് മെഡിറ്റേറ്റർ’ എന്താണ്‌ അഭിപ്രായപ്പെട്ടതെന്ന് എനിക്ക് മനസ്സിലായില്ല !
   വായിച്ച് അഭിപ്രായമെഴുതിയതിന്‌ നന്ദി...

   Delete
  2. ഹരി, അഭിപ്രായം വായിച്ചതിന് നന്ദി. എന്നെ എനിക്ക് തന്നെ മനസ്സിലാവുന്നില്ല. സങ്കീര്‍ണ്ണതകളേ:) അതുപോട്ടെ. ഇനിയും വരാം.

   Delete
 3. മികച്ച ലേഖനം....കാഴ്ചപ്പാടുകള്‍.....ഏറെ ചര്‍ച്ച ചെയ്യപ്പെടെണ്ടി ഇരിക്കുന്നു. വീണ്ടും നല്ല വിശയുമായി വന്നതിനു ആശംസകള്‍.....

  ReplyDelete
  Replies
  1. വളരെ നന്ദി... അറിയപ്പെടാതെയിരിക്കുന്ന വിഷയങ്ങളിലൂടെയുള്ള യാത്ര ഇനിയും തുടരുന്നതായിരിക്കും.

   Delete
 4. നല്ല കാഴ്ചപ്പാടുകള്‍ ...എന്ത് വസ്തുവിനെയും പൂര്‍ണ്ണമായി വിശ്വസിക്കുമ്പോള്‍ അതിലൊരു ചൈതന്യം വന്നു ചേരുക തന്നെ ചെയ്യും ..അത് കല്ലോ മണ്ണോ വിഗ്രഹമോ മരമോ എന്തുമാകട്ടെ

  ReplyDelete
  Replies
  1. അതെ. ലളിതമായി ചിന്തിച്ചാൽപ്പോലും സാധിക്കുന്ന സമാധാനപരമായൊരു രീതിയാണിത്. സങ്കീർണ്ണതകളില്ലാത്ത മനസ്സുണ്ടായിരുന്നാൽ മാത്രം മതി.

   വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

   Delete
 5. കെട്ടിക്കിടക്കുന്ന ജലം പോലെ മലിനമായിരിക്കും ഇത്തരക്കാരുടെ ശരീരവും മനസ്സും. ആന്തരികശുദ്ധീകരണത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് പ്രാവർത്തികമാക്കേണ്ടതുണ്ട്.

  വായിച്ചു ..ഇഷ്ടം ..
  -
  സ്നേഹിതൻ

  ReplyDelete
  Replies
  1. വളരെ സന്തോഷം... ashraf

   Delete
 6. ഒരിക്കല്‍ കേടുപറ്റിയാല്‍ റിപ്പയര്‍ ചെയ്യാമെന്ന ചില്ലറ അഹങ്കാരമൊക്കെ ഉണ്ടെങ്കിലും എല്ലാവരിലും ശരീരത്തെ ബഹുമാനിക്കുന്ന തരം മനോഭാവം തന്നെയാണുള്ളതു, ഡയറ്റിംങ്ങും, എക്സര്‍സൈസും ഒക്കെ കൂടി വരുന്നുണ്ട്....

  ReplyDelete
  Replies
  1. ഡയറ്റിംഗും എക്സർസൈസും ഒക്കെ കൂടിവരുന്നുണ്ടെങ്കിലും അതൊക്കെ ചെറിയ മിനുക്കുപണികൾ പോലെയേ ആകുന്നുള്ളൂ. ശാരീരികമായ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നിട്ടും, അഥവാ റിപ്പയർ ചെയ്യാനാവുന്ന ചെറിയ പ്രശ്നങ്ങളുണ്ടായാലും ആത്മഹത്യചെയ്യുന്ന എത്രയോ ആളുകളുണ്ട്. എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതുപോലെ.

   വായനയ്ക്കും അഭിപ്രായത്തിനും നന്ദി... ഗൗരിനാഥൻ

   Delete
 7. After checking out a handful of the articles on your website, I honestly
  appreciate your way of blogging. I bookmarked it to my bookmark website
  list and will be checking back in the near future. Please check out my website too and let me know how you feel.


  my blog post ... used chevy trucks for sale in valdosta ga

  ReplyDelete
 8. പ്രസക്തമായ വിഷയമാണ്. ആശംസകള്‍.

  ReplyDelete
 9. അറിവിന്റെ കൂമ്പാരാമാണല്ലൊ ഇവിടെ

  ReplyDelete