Monday, June 30, 2014

‘വിഷചികിത്സ’ - മൈന ഉമൈബാൻ

visha chikilsa myna umaiban

പാമ്പുകളുടെ ചരിത്രം, ആവാസവ്യവസ്ഥ, സ്വഭാവരീതികൾ, വിഷചികിത്സാസമ്പ്രദായങ്ങൾ എന്നിവയെ പരിചയപ്പെടുത്തുന്ന പുസ്തകം. വിവിധയിനം പാമ്പുകളെയും അവയുടെ പ്രത്യേകതകളെയും ചികിത്സാരീതികളെയും കുറിച്ചുള്ള വിവരണം. വിഷചികിത്സ എന്നാൽ പാമ്പിൻ വിഷത്തിനെതിരെയുള്ള ചികിത്സ മാത്രമല്ല, എന്നാൽ വളരെ മാരകമായി പ്രവർത്തിക്കാൻ കഴിവുള്ള ഒരു ജന്തുജന്യ വിഷമാണ്‌ പാമ്പിൻവിഷം. പാരമ്പര്യ ചികിത്സാരീതികൾ വിവിധ തരത്തിലുണ്ട്. എന്നാൽ പാമ്പുകളുടെ ആവാസവ്യവസ്ഥകളെയും പ്രകൃതത്തെയും വിഷത്തിന്റെ രാസഘടനയെക്കുറിച്ചും അവ മനുഷ്യശരീരത്തിൽ സൃഷ്ടിക്കുന്ന വിഷമഘട്ടങ്ങളെക്കുറിച്ചും ഉള്ള അറിവ് നമുക്കുണ്ടായിരിക്കേണ്ടതാണ്‌. പ്രഥമശുശ്രൂഷമുതൽ ചികിത്സാവിധികൾ ആരംഭിക്കുന്നു. പാമ്പിൻവിഷത്തിലെ രാസഘടകങ്ങൾ ശരീരത്തിൽ എപ്രകാരമുള്ള ലക്ഷണങ്ങളാണ്‌ സൃഷ്ടിക്കുന്നതെന്ന് അറിഞ്ഞിരുന്നാലേ പ്രഥമശുശ്രുഷപോലും സാധ്യമാകൂ. ആയുർവ്വേദചികിത്സ, നാട്ടുവൈദ്യം, കല്ലുചികിത്സയടക്കമുള്ള പാരമ്പര്യ ചികിത്സാരീതികൾ, അലോപ്പതി എന്നിങ്ങനെ വിവിധതരം ചികിത്സാരീതികൾ നിലവിലുണ്ട്. ഇങ്ങനെ വിവിധതരം ചികിത്സാരീതികളെ ഫലപ്രദമായി ഉപയോഗിച്ച് സമ്മിശ്രചികിത്സനടത്തിയാൽ രോഗനിർണ്ണയം വേഗത്തിലും കൃത്യതയോടെയും സാദ്ധ്യമാവുകയും പാർശ്വഫലങ്ങളില്ലാതെ ചികിത്സ ലഭ്യമാക്കാനും കഴിയുന്നു.
vishachikilsa myna umaiban

Book: Vishachikilsa
Author: Myna Umaiban
Language: Malayalam
Category: Study പഠനം

Publishers: Olive Publications
First Edition: February 2007
Second Edition: May 2012
ISBN : 978-93-81788-36-3
Pages: 90 Price: Rs. 60/-

4 comments:

  1. ഈ പുസ്തകത്തെ മുമ്പ് ഇവിടെ പരിചയപ്പെടുത്തിയിട്ടുണ്ടെന്ന് തോന്നുന്നല്ലോ.

    ReplyDelete
    Replies
    1. "കേരളീയ വിഷചികിൽസാ പാരമ്പര്യം" ആണ്‌ മുൻപ് പരിചയപ്പെടുത്തിയത്. ആദ്യം പ്രസിദ്ധീകരിച്ചത് ‘വിഷചികിത്സ' എന്ന ഈ പുസ്തകം തന്നെ. കേരളീയ ചികിത്സാപാരമ്പര്യം എന്നനിലയിൽ കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത് ‘കേരളീയ വിഷചികിത്സാ പാരമ്പര്യ’ത്തിലാണ്‌.

      Delete
  2. നന്ദി ഈ പുസ്തകവും പരിചയപ്പെടുത്തിയതില്‍ ,

    ReplyDelete