Wednesday, April 30, 2014

'അപ്രത്യക്ഷമാകുന്ന തടാകങ്ങൾ' - ഡോ.എസ്.ഗിരിജാകുമാരി

Aprathyakshamakunna Thadakangal - Girijakumari

ജലാർദ്രഭൂമികളെക്കുറിച്ചും കേരളത്തിലെ ശുദ്ധജലതടാകങ്ങളെക്കുറിച്ചും ഉള്ള വിശദമായ അപഗ്രഥനം. തണ്ണീർത്തടങ്ങൾ, ചതുപ്പുകൾ, ശുദ്ധജലതടാകങ്ങൾ എന്നിവയ്ക്കെല്ലാം ഭൂമിയെ ഊർവരമാക്കുന്നതിൽ വലിയ പങ്കുണ്ട്. ജലാർദ്രഭൂമികളുടെ വർഗ്ഗീകരണം, സസ്യജൈവവൈവിദ്ധ്യം നിലനിർത്തുന്നതിൽ അവയ്ക്കുള്ള പങ്ക്, തണ്ണീർത്തടങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്ന ഭീഷണികൾ എന്നിവയെക്കുറിച്ചെല്ലാമുള്ള ശാസ്ത്രീയ പഠനം. കേരളത്തിലെ ശുദ്ധജലതടാകങ്ങളായ ശാസ്താംകോട്ട ശുദ്ധജലതടാകം, വെള്ളായണി ശുദ്ധജലതടാകം, പൂക്കോട്ട് ശുദ്ധജലതടാകം എന്നിവയെക്കുറിച്ച് പ്രത്യേകമായി വിശകലനം ചെയ്തിരിക്കുന്നു. ജലാർദ്രഭൂമികളുടെയും ജലസ്രോതസ്സുകളുടെയ്യൂം സംരക്ഷണത്തിനു സഹായിക്കുന്ന നിയമങ്ങളും പ്രായോഗിക വിവരങ്ങളും ചേർത്തിരിക്കുന്നു. കേരളത്തിലെ തണ്ണീർത്തടങ്ങളെക്കുറിച്ചും ശുദ്ധജലതടാകങ്ങളെക്കുറിച്ചും ശാസ്ത്രീയമായും ആധികാരികമായും പ്രസിദ്ധീകരിച്ചിരിക്കുന്ന ഗ്രന്ഥം എന്നുതന്നെ വിശേഷിപ്പിക്കാം. പരിസ്ഥിതിഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനകരം.

pookode lake പൂക്കോട് തടാകം
പൂക്കോട് തടാകം
ശാസ്താംകോട്ട തടാകം sasthamkotta lake
ശാസ്താംകോട്ട തടാകം
---------------------------------------
അപ്രത്യക്ഷമാകുന്ന തടാകങ്ങൾ
Aprathyakshamakunna Thadakangal

Author: ഡോ.എസ്.ഗിരിജാകുമാരി
Dr. S. Girijakumari

Published by:
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം
Kerala bhasha institute, Thiruvananthapuram
The State Institute of Languages, Kerala

ISBN 978-81-7638-943-3
First Edition: April 2011
Pages: 192 Price: Rs. 90/-

8 comments:

  1. ഇനി ഈ പുസ്തകം തേടി പോകേണ്ട ഉത്തരവാദിത്വമാണ് താങ്കള്‍ ഞങ്ങള്‍ക്ക് മേല്‍ ഭരമേല്‍പ്പിച്ചിരിക്കുന്നത്..ഹഹ്ഹഹാ

    ReplyDelete
    Replies
    1. അതുതന്നെയാണ്‌ ഞാൻ ഉദ്ദേശിച്ചതും. അപ്പോൾ എന്റെ എഴുത്ത് ഫലിച്ചു. അല്ലേ ?

      Delete
  2. നന്നായി ഈ പരിചയപെടുത്തല്‍ , വായന തുടരുക ,

    ReplyDelete
  3. തടാകങ്ങള്‍ നിലനിര്‍ത്താനായി ഒത്തിരി പദ്ധതികളും കൂടി ഇപ്പോള്‍ ഉണ്ടെന്നറിയുന്നു..എന്തായാലും ബുക്ക് വായിക്കാന്‍ നോക്കാം...

    ReplyDelete
    Replies
    1. സാങ്കേതികമായ വിവരങ്ങൾ അടങ്ങിയതും പാഠപുസ്തകമെന്നപോലെ അടുക്കും ചിട്ടയോടും കൂടിയുള്ള അവതരണവുമാണ്‌. വായിച്ചുനോക്കൂ...

      Delete
  4. പുസ്തകത്തെ പരിചയപെടുത്തിയതിനു നന്ദി ഹരി...നാട്ടില്‍ എത്തട്ടെ, വായിക്കാന്‍ ശ്രെമിക്കണം...

    ReplyDelete