Friday, April 11, 2014

'കേരളീയ വിഷചികിൽസാ പാരമ്പര്യം' - മൈന ഉമൈബാൻ

Keraleeya Vishachikitsa paramparyam - Myna Umaiban

കേരളീയ പൈതൃകത്തിന്റെ ഒരു സുപ്രധാനശാഖ തന്നെയാണ്‌ വിഷചികിത്സാ പാരമ്പര്യം. കേരളത്തിന്റെ സസ്യസമ്പത്തും ജൈവവൈവിധ്യവും, ചികിത്സയ്ക്ക് വേണ്ടവിധം പരിഗണന നൽകിക്കൊണ്ടുള്ള സാമൂഹികക്രമം ഇവയോക്കെ കേരളീയവിഷവൈദ്യത്തിന്റെ വളർച്ചയ്ക്ക് കാരണമാവുകയും ആയുർവ്വേദത്തിന്റെ മൂലഗ്രന്ഥങ്ങളിൽ നിന്നും ഏറെ മുന്നോട്ട് വന്നൊരു ചികിത്സാപദ്ധതിയുടെ രൂപപ്പെടലിന്‌ കാരണമാവുകയും ചെയ്തു. ചരിത്രപരവും വിജ്ഞാനപരവുമായ പ്രാധാന്യം ഉള്ളതുകൊണ്ടുതന്നെ ഇത് പൈതൃകത്തിന്റെ ഭാഗവുമാണ്‌. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വിഭാവനം ചെയ്യുന കേരളീയ പുസ്തകപരമ്പരയിലെ ഒരു കണ്ണിയായി കേരളീയ വിഷചികിൽസാ പാരമ്പര്യം എന്ന വിഷയം തെരഞ്ഞെടുക്കുകയും ഈ ഗ്രന്ഥത്തിന്റെ രചന നിർവ്വഹിക്കുകയും ചെയ്തത് ഈ പ്രാധാന്യം കണക്കിലെടുത്താണ്‌. ‘എന്റെ കേരളം : ചരിത്രവും ഭാവിയും’ എന്ന പുസ്തകപരമ്പരയിൽ ഉൾപ്പെട്ട ഒന്നാണ്‌ ഈ പുസ്തകം. കേരളീയ വിഷചികിത്സയുടെ ചരിത്രപരമായ വികാസങ്ങളും വിശകലനങ്ങളും, ജന്തുജന്യവും സസ്യജന്യവും കൃതൃമവുമായ വിവിധതരം വിഷങ്ങളും അവയുടെ വർഗ്ഗീകരണവും, വിഷസർപ്പങ്ങളെക്കുറിച്ചും ക്ഷുദ്രജീവികളെക്കുറിച്ചുമുള്ള വിവരനങ്ങൾ, വിവിധതരം നാട്ടറിവുകളും പാരമ്പര്യ ചികിത്സാരീതികളും, ആധുനിക കാലത്തും അവയ്ക്കുള്ള പ്രസക്തി എന്നിങ്ങനെയുള്ള വിഷയങ്ങൾ ഈ ഇതിൽ ഉൾക്കൊണ്ടിരിക്കുന്നു. പ്രകൃതിയോടും നാട്ടറിവുകളോടുമുള്ള പ്രതിബദ്ധതയും പ്രായോഗിക പരിജ്ഞാനവും ഉള്ളവർക്കുമാത്രമേ ഇത്തരം രചനകളുടെ സൃഷ്ടിക്ക് ഉതകുന്നവിധം സംഭാവനകൾ നൽകാൻ കഴിയൂ. ഇങ്ങനെയുള്ള വ്യക്തികളെയും ഗ്രന്ഥങ്ങളെയും നമുക്കിവിടെ പരിചയപ്പെടാം. വിഷചികിത്സയിൽ, കൈവശമുള്ള അറിവുകളേക്കാൾ കൂടുതൽ കൈമോശം വന്ന അറിവുകളാണോയെന്നും സംശയിച്ചേക്കാം. നൂറ്റാണ്ടുകളിലൂടെയോ സഹസ്രാബ്ദങ്ങളിലൂടെയോ വികസിച്ചുവന്ന ഈ വിജ്ഞാനശാഖ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അസ്തമിച്ചുകൊണ്ടിരിക്കുകയാണോ...? സമ്പൂർണ്ണ നാശത്തിലേക്കെത്തുന്നതിനു മുൻപേ രക്ഷപെടുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യാനുള്ള സമയവും അതിക്രമിച്ചുകൊണ്ടിരിക്കുന്നു.

ഔഷധങ്ങളും മന്ത്രങ്ങളും മുൻപ് ചികിത്സയിൽ ഉപയോഗപ്പെടുത്തിയിരുന്നു. പിൽക്കാലത്ത് ചികിത്സയിൽ മന്ത്രങ്ങൾക്കുള്ള പങ്ക് അവഗണിക്കപ്പെടുകയും  നിലനിൽക്കുന്നവയാണെങ്കിൽപോലും രഹസ്യാതമകമായിപ്പോവുകയും ചെയ്തു. മന്ത്രത്തിനും ഭാഷയ്ക്കും സംഗീതത്തിനും പ്രകൃതിയിലുള്ള പങ്ക് ഇനിയും അനാവരണം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. ദ്രവ്യങ്ങളെ (ഔഷധങ്ങളെ) ഉപയോഗിച്ചുള്ള ചികിത്സയാണ്‌ ഇന്ന് പ്രചാരത്തിലുള്ളത്. ഈ ഗ്രന്ഥവും അപ്രകാരമുള്ളതാണ്‌. ക്ഷയിച്ചുകൊണ്ടിരിക്കുന്ന ജൈവസമ്പത്തും സസ്യജൈവ വൈവിദ്ധ്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയും വിഷചികിത്സാപരമ്പര്യത്തിന്‌ തിരിച്ചടിയായി. അന്ധവിശ്വാസങ്ങളും യുക്തിവാദവും പരസ്പരവിരുദ്ധമെങ്കിലും അവ രണ്ടും പാരമ്പര്യചികിത്സയ്ക്കും ആയുർവ്വേദത്തിനും പ്രതികൂലമായാണ്‌ ഭവിച്ചിരിക്കുന്നത്. വിഷചികിത്സയുടെ വ്യാപ്തി ജന്തുജന്യമോ സസ്യജന്യമോ ആയ വിഷയങ്ങളിൽ ഒതുങ്ങുന്നില്ലെന്നും സൂക്ഷവിഷങ്ങളും കൃതൃമവിഷങ്ങളും ആധുനികമനുഷ്യനെ തീണ്ടുന്ന വിഷങ്ങളാണെന്നും പ്രകൃതിയിൽ അധിഷ്ഠിതമായ വിഷചികിത്സയിലൂടെ അവയ്ക്ക് പരിഹാരമുണ്ടെന്നും കാണിച്ചുതരുന്നു. ആധുനികമനുഷ്യൻ നേരിടേണ്ടിവരുന്ന വിഷങ്ങൾ നിരവധിയാണ്‌. ഔഷധജന്യരോഗങ്ങൾ പോലും ഇന്നിവിടെയുണ്ട്. അലോപ്പതിയിൽ ആന്റിവെനം വന്നതോടുകൂടി മാറ്റിനിർത്താവുന്നതാണ്‌ പാരമ്പര്യചികിത്സ എന്നുകരുതുന്നുവെങ്കിൽ അത് പാരമ്പര്യ വിഷചികിത്സ (toxicology) എന്ന ശാഖയുടെ വ്യാപ്തിയെക്കുറിച്ചുള്ള അറിവില്ലായ്മയെയാണ്‌ സൂചിപ്പിക്കുന്നത്. ആധുനിക ആയുർവ്വേദ ഡിഗ്രികൾ കരസ്ഥമാക്കുന്നവരിൽ എത്രപേർ ഈ രീതിയിൽ ചിന്തിച്ച് ചികിത്സാപദ്ധതിയെ വികസിപ്പിക്കുന്നു...?

വിഷങ്ങളുടെ വർഗ്ഗീകരണം, ഇന്ന് നിലവിലുള്ളതും എന്നാൽ അത്യപൂർവ്വവുമായ വിവിധതരം പാരമ്പര്യ വിഷ ചികിത്സാ മാർഗ്ഗങ്ങൾ, വിഷചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന ചില ഔഷധസസ്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ എന്നിവയെക്കുറിച്ചൊക്കെ ഈ പുസ്തകത്തിൽ പരിചയപ്പെടാം. അന്ധവിശ്വാസങ്ങളുടെയും യുക്തിവാദങ്ങളുടെയും സാമ്പത്തികലാഭങ്ങളുടെയും നൂലാമാലകൾക്കിടയിൽ പെട്ടുകിടക്കുന്ന ഈ വിജ്ഞാനശാഖയുടെ വ്യാപ്തിയെക്കുറിച്ചു മനസ്സിലാക്കുവാൻ ഈ കൃതി സഹായിക്കുന്നു. സ്വാനുഭവങ്ങളും അറിവുകളും  ഇതോടുചേർത്തുവായിക്കാനാവുമ്പോൾ ക്രിയാത്മകവും ആനുകാലികപ്രാധാന്യമുള്ളതുമായ ഒരു മേഖലയിലേക്ക് എത്തിക്കുവാനും ഈ കൃതിയ്ക്ക് കഴിയുന്നു.
---------------
കേരളീയ വിഷചികിൽസാ പാരമ്പര്യം
Keraleeya Vishachikitsa paramparyam
(book of toxicology related treatments of kerala - truly traditional)

Author: മൈന ഉമൈബാൻ Myna Umaiban
Category: Study
Language: Malayalam

Published by:
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം
Kerala bhasha institute, Thiruvananthapuram
The State Institute of Languages, Kerala

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണങ്ങൾ ബുക്മാർക്ക് സ്റ്റാളുകളിൽ ലഭ്യമാണ്‌.

ISBN 978-81-7638-536-7
First Edition : August 2013
Pages: 184 Price: Rs. 90/-

18 comments:

  1. നല്ല പരിചയപ്പെടുത്തല്‍ , വിഷ ചികിത്സാ രംഗത്തെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റാന്‍ ഈ പുസ്തകത്തിനു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .

    ReplyDelete
    Replies
    1. വളരെ നന്ദി ഫൈസൽ...

      Delete
  2. അമൂല്യമായ അറിവുകള്‍!
    മൈനയുടെ ഈ പുസ്തകത്തെപ്പറ്റി മുമ്പ് കേട്ടിട്ടുണ്ടെങ്കിലും ഒരു പരിചയപ്പെടുത്തല്‍ വായിക്കുന്നത് ഇപ്പോഴാണ്

    ReplyDelete
    Replies
    1. പുസ്തകം വായിച്ചുനോക്കാൻ ശ്രമിക്കൂ.
      വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

      Delete
  3. നല്ല പരിചയപ്പെടുത്തൽ. പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് കുറച്ചു കൂടി വിശദമാക്കാമായിരുന്നു.

    യുക്തിവാദികൾ ആയുർവേദത്തിന് എതിരാണ് എന്നു തോന്നുന്നില്ല. നിലവിലെ സാഹചര്യത്തിൽ യുക്തിയില്ല എന്നു തോന്നുന്ന കാര്യങ്ങളെ നിരാകരിക്കുകയാണ് യുക്തിവാദം ചെയ്യുന്നത്. ആയുർവേദത്തിലെ യുക്തിയില്ലായ്മ അനുഭവപ്പെടുന്ന നിഗമനങ്ങളെയും നിരീക്ഷണങ്ങളെയും കല്പനകളെയും യുക്തിവാദികൾ എതിർക്കാറുണ്ട് എന്നാണ് തോന്നിയിട്ടുള്ളത്.

    ReplyDelete
    Replies
    1. "പുസ്തകം വായിച്ചതുപോലെ തോന്നുന്നു" എന്ന് പറയാനിടയാക്കുന്നവിധം പരിചയപ്പെടുത്തുന്നത് ഒഴിവാക്കാൻ ശ്രമിക്കുകയാണ്‌ ചെയ്യുന്നത്. അതുകൊണ്ട് ചിലപ്പോൾ പരിചയപ്പെടുത്തൽ ചുരുങ്ങിപ്പോകാനിടയുണ്ട്. അതായിരിക്കാം സംഭവിച്ചത്.

      യുക്തിവാദവും ആയുർവ്വേദവും:
      യുക്തിവാദികൾ ആയുർവ്വേദത്തിന്‌ എതിരാണെന്ന് പുസ്തകത്തിൽ എഴുതിയിട്ടില്ല. ഞാനും എഴുതിയിട്ടില്ല.
      യുക്തിയേത് യുക്തിരാഹിത്യമേത് എന്ന് ആരുതീരുമാനിക്കും എന്നതാണ്‌ പ്രശ്നം. യുക്തിയില്ല എന്ന് ചിലർക്ക് തോന്നുന്നത് മറ്റുചിലർക്ക് യുക്തിയായിതോന്നാം. മറിച്ചും.

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

      Delete
  4. Replies
    1. എന്റെ ബ്ലോഗിനെയും ‘വരികൾക്കിടയിൽ’ ഉൾപ്പെടുത്തിയതിൽ സന്തോഷം...

      Delete
  5. പുസ്തകപരിചയം നന്നായിട്ടുണ്ട് ..വായിക്കാത്ത പുസ്തകമാണ്

    ReplyDelete
    Replies
    1. നന്ദി അനശ്വര...

      Delete
  6. വിഷ ചികിത്സയെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു.. നന്ദി ഹരി...

    ReplyDelete
    Replies
    1. വിഷചികിത്സയെ അതിന്റെ വ്യപകമായ അർത്ഥത്തിൽ മനസ്സിലാക്കണം. അതിന്‌ ഈ പുസ്തകം സഹായിക്കും.

      വളരെ നന്ദി...

      Delete
  7. ഇത്തരം വിലയിരുത്തലുകള്‍ അമൂല്യം തന്നെ...പ്രിയ ഹരിനാഥ്

    ReplyDelete
    Replies
    1. വരവിനും വായനയ്ക്കും നന്ദി...

      Delete
  8. വായിച്ച പുസ്തകമാണ്, മൈന ഒരു ബ്ലോഗറും കൂടിയാണ്...ശരിക്കും നല്ല പുസ്തകം തന്നെ അതു

    ReplyDelete
    Replies
    1. പുസ്തകം വായിച്ചതിൽ സന്തോഷം...
      ആ ബ്ലോഗ് ഞാൻ വായിക്കാറുണ്ട്.

      Delete