Friday, February 21, 2014

ഗാന്ധി നാടകയാത്ര

Gandhi nataka yathra Ernakulam
ഗാന്ധി നാടകയാത്ര ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ എത്തിയപ്പോൾ
ഗാന്ധിജി തുടങ്ങിവച്ച സാമ്രാജ്യത്വ വിരുദ്ധ വർഗ്ഗീയ വിരുദ്ധ സമരങ്ങൾ ഇന്നും പലരീതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണ്‌. ഗാന്ധിജിയുടെ ആദർശങ്ങൾ നാനാവിധത്തിൽ തിരസ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സ്വാശ്രയത്വം, ജനാധിപത്യം, മതനിരപേക്ഷത, അധികാരവികേന്ദ്രീകരണം തുടങ്ങിയ മൂല്യങ്ങൾ നഷ്ടമാകുന്നത് അദ്ദേഹത്തിന്റെ ആദർശങ്ങളും ആശയങ്ങളും വിസ്മരിക്കപ്പെടുന്നതിന്റെ സൂചനയാണ്‌. സാമ്രാജ്യത്വത്തിന്റെ വക്താക്കളായ വിദേശികൾ അധികാരം ഒഴിഞ്ഞപ്പോൾ സാമ്രാജ്യത്വത്തിന്റെ വക്താക്കളായ തദ്ദേശീയർ അധികാരം കയ്യാളുന്നത് ഗാന്ധിജിക്ക് അത്യധികം ആത്മസംഘർഷത്തോടെ നോക്കിനിൽക്കേണ്ടിവന്നു. സ്വാതന്ത്ര്യം നേടി ആറുപതിറ്റാണ്ടുകൾ പിന്നിട്ടിട്ടും വർഗ്ഗീയതയും പ്രകൃതിയോടുള്ള ചൂഷണവും, ജാതിസ്പർദ്ധയും, സാമ്രാജ്യത്വനയങ്ങളും നിലനിൽക്കുകതന്നെ ചെയ്യുന്നു. വരാനിരിക്കുന്ന ദുരന്തങ്ങളുടെ ദുസ്സൂചനയെന്നപോലെയാണ്‌ ഗാന്ധിവധം അരങ്ങേറിയതെന്നും പറയാം.

ഇത്തരമൊരു സന്ദർഭത്തിലാണ്‌ ഗാന്ധി നാടകയാത്രയുമായി ശാസ്ത്രസാഹിത്യ പരിഷത്ത് ജനങ്ങളിലേക്കെത്തുന്നത്. സാമൂഹികനവോദ്ധാനത്തിനുതകുന്ന വിധം കലയും ശാസ്ത്രവും സംയോജിപ്പിച്ചുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (Kerala Sasthta Sahithya Parishath) വിഭാവനം ചെയ്ത ആശയപ്രചാരണോപാധിയാണ്‌ ശാസ്ത്ര കലാജാഥ. 1980 മുതൽ വിവിധങ്ങളായ കലാജാഥകളും നാടകയാത്രകളും ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിവരികയും ജനശ്രദ്ധയാകർഷിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ വർഷം ഗാന്ധിനാടകയാത്ര അവതരിപ്പിച്ചു. കെ.സച്ചിദാനന്ദൻ എഴുതിയ ഗാന്ധി എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ്‌ ഈ നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ 96 കേന്ദ്രങ്ങളിൽ ഈ നാടകം അവതരിപ്പിച്ചു.


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം മേഖലയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സ്വീകരണം നടത്തുകയും നാടകം അവതരിപ്പിക്കുകയും ചെയ്തു. അതിൽനിന്നുള്ള രംഗങ്ങളാണ്‌ ചിത്രത്തിൽ ഉൾപ്പേടുത്തിയിരിക്കുന്നത്. സച്ചിദാനന്ദന്റെ ഗാന്ധി എന്നകൃതിയുടെ ഉള്ളടക്കം തന്നെയാണ്‌ നാടകത്തിന്റെ ഉള്ളടക്കം എന്നതിനാൽ ഉള്ളടക്കത്തെ പ്രത്യേകം പരിചയപ്പെടുത്തുന്നില്ല...

Gandhi natakayathra Ernakulam
ഗാന്ധി നാടകയാത്ര: ചങ്ങമ്പുഴ പാർക്ക് ഇടപ്പള്ളി
~ ~ ~ * ~ ~ ~

12 comments:

  1. നാടകത്തിലെങ്കിലും ഗാന്ധി ജീവിക്കട്ടെ

    ReplyDelete
    Replies
    1. ഗാന്ധിജി നാടകത്തിൽ നിന്ന് പുറത്തിറങ്ങാതെ സൂക്ഷിക്കാനാണ്‌ ചിലർ ശ്രമിക്കുന്നത്.

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

      Delete
  2. Replies
    1. മഹാത്മാഗാന്ധി കീ ജയ് !

      Thank you...

      Delete
  3. മഹാത്മാഗാന്ധി ഒരത്ഭുതം തന്നെയാണ്‌ അന്നും ഇന്നും എന്നും...
    മഹാത്മാ ഗാന്ധി കീ ജയ്

    ReplyDelete
    Replies
    1. ഈ വരവിനും കമന്റിനും നന്ദി...

      Delete
  4. അജിത്ത് പറഞ്ഞതു മാത്രമേ എനിക്കും പറയാനൊള്ളൂ...

    ReplyDelete
    Replies
    1. അതുതന്നെയാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നതും. അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാനുള്ള വകപോലും മഹാത്മായുടെ ഈ നാട്ടിൽ കാണുന്നുമില്ല.

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

      Delete
  5. ഗാന്ധി ദര്‍ശനങ്ങളുടെ ഒരു കണിക എങ്കിലും ഇത്തരം ഉദ്യമാങ്ങളിളുടെ ജനങ്ങളില്‍ എത്തട്ടെ

    ReplyDelete
    Replies
    1. വരവിനും വായനയ്ക്കും നന്ദി...

      Delete