Friday, July 26, 2013

'അക്രയിൽനിന്നും കണ്ടെടുത്ത ലിഖിതങ്ങൾ' - പൗലോ കൊയ്‌ലോ

Accrayilninnum Kandedutha Likhithangal

ചെറുതോ വലുതോ അനുകൂലമോ പ്രതികൂലമോ ആയി നിത്യജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന വിവിധങ്ങളായ സമസ്യകളെ 700 വർഷങ്ങൾക്കുമുൻപ് രചിക്കപ്പെട്ടതെന്ന് കരുതുന്ന ആ അമൂല്യദർശനങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിച്ചുതരുന്നു. തത്വചിന്താധിഷ്ഠിതമായ അദ്ധ്യായങ്ങൾ. അക്രയിൽനിന്നും കണ്ടെത്തിയ കയ്യെഴുത്തുപ്രതികളിലേക്കെത്താനിടയായ ചരിത്രപശ്ചാത്തലം ആമുഖമായും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഘാനയുടെ തലസ്ഥാനനഗരമാണ്‌ ഇന്ന് അക്ര (Accra). ഈ കയ്യെഴുത്തുപ്രതികളാകട്ടെ, ഏഴായിരത്തോളം കിലോമീറ്ററുകൾക്കപ്പുറമുള്ള അപ്പർ ഈജിപ്തിലെ നാഗ് ഹമ്മാദി (Nag Hammadi) യിൽ നിന്നും കണ്ടെത്തിയ കയ്യെഴുത്തു പ്രതികളുമായും ബന്ധമുള്ളതാകുന്നു. ലോകപ്രശസ്ത ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്‌ലോ ആണ്‌ ഗ്രന്ഥകർത്താവ്. പ്രതിപാദ്യവിഷയം ദാർശനികമാണെങ്കിലും പുതിയ മേഖലകളിലേക്കുള്ള ചരിത്രപഠനത്തിനും മതവിജ്ഞാനത്തിലേക്കുമുള്ള സൂചകങ്ങൾകൂടി ഈ കൃതിയിൽ ഉൾപ്പെട്ടിരിക്കുന്നു.
~~~!~~~
Original Portuguese Title: Manuscrito Encontrado Em Accra
English Title: Manuscript Found in Accra
Malayalam Title: Accrayilninnum Kandedutha Likhithangal
Author: Paulo Coelho പൗലോ കൊയ്‌ലോ
Translated by (Malayalam): Rema Menon രമ മേനോൻ
Category: Novel നോവൽ
Publishers (Malayalam): DC Books, Kottayam
First Edition: April 2013
ISBN 978-81-264-4111-2
Pages: 212 Price: Rs.125/-
---------------------

2 comments:

  1. നന്നായി പരിചയപ്പെടുത്തല്‍
    (ആദ്യം വായിച്ചത് ആക്രിയില്‍ നിന്ന് കണ്ടെടുത്ത ലിഖിതങ്ങളെന്നാണ്!!)

    ReplyDelete
    Replies
    1. ആക്രി... അതൊരു സത്യമാണ്‌. സാധാരണക്കാരുടെ അറിവില്ലായ്മകാരണം ആക്രിയിൽ പെട്ടുപോകുന്ന ചരിത്രരേഖകളും പുരാവസ്തുക്കളും വളരെ പഴയ പുസ്തകങ്ങളും നിരവധിയാണ്‌. മണലിൽ നിന്നും സ്വർണ്ണത്തരികൾ വേർതിരിച്ചെടുക്കുന്നതുപോലെ പ്രയാസപ്പെട്ടാണ്‌ ഇന്ന് ആക്രിവ്യാപാരികളിൽ നിന്നും ചരിത്രാന്വേഷകർ പലവിവരങ്ങളും കണ്ടെടുക്കുന്നത്.

      നന്ദി...

      Delete