Thursday, February 21, 2013

‘ആനന്ദോത്സവത്തിന്റെ മഹാഗുരു’ - ഫ്രാൻസ്വാ ഗോതിയെ

Anandothsavathinte Mahaguru

ലോകഗുരുക്കന്മാരിൽ പ്രമുഖനായ ശ്രീ ശ്രീ രവിശങ്കറിന്റെ ജീവിതവും ദർശനവും പ്രവർത്തനങ്ങളും ആഴത്തിൽ പ്രതിപാദിക്കുന്ന പുസ്തകം. ഫ്രാൻസിലെ പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഫ്രാൻസ്വാ ഗോതിയെ എഴുതിയ സമഗ്രമായ ഈ ജീവചരിത്രത്തിൽ ശ്രീ ശ്രീയുടെ  കുട്ടിക്കാലവും യൗവനവും ആർട്ട് ഓഫ് ലിവിങ്ങ് ഫൗണ്ടേഷന്‌ തുടക്കമിട്ടതും പിന്നീടുണ്ടായ വളർച്ചയും വികാസവും ദർശനങ്ങളും പ്രവർത്തനശൈലിയും നമുക്ക് വായിക്കാം. ഒരു പത്രപ്രവർത്തകന്റെ അന്വേഷണബുദ്ധിയോടെയുള്ള സമീപനവും, ആർട്ട് ഓഫ് ലിവിങ്ങ് അദ്ധ്യാപകൻ എന്ന നിലയിൽ പ്രസ്ഥാനവുമായി ആഴത്തിലുള്ള അറിവും ഈ രചനയെ മികച്ചതാക്കിയിരിക്കുന്നു. പത്രപ്രവർത്തകനും യുക്തിവാദ ചിന്താഗതിക്കാരനും അരബിന്ദോയുടെ ദർശനങ്ങളിൽ ആകൃഷ്ടനുമായ അദ്ദേഹം യാദൃശ്ചികമായി കോഴ്സ് ചെയ്യാനിടയായതും അതിന്റെ അത്ഭുതകരമായ ഫലങ്ങൾ നേരിട്ടനുഭവിച്ചതിനെത്തുടർന്ന് കോഴ്സിന്റെ ശാസ്ത്രീയമായ വശങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയും കൂടുതൽ കൊഴ്സുകളിൽ പങ്കെടുക്കുകയും ബേസിൿകോഴ്സ് അദ്ധ്യാപകൻ വരെ ആയിത്തീരുകയുമാണുണ്ടായത്. ‘ആരാണ്‌ ശ്രീ ശ്രീ ?’ എന്ന ചോദ്യത്തിന്‌ ഉത്തരമന്വേഷിച്ചുകൊണ്ട്...

ശ്രീ ശ്രീയുടെ ജനനം, കുടുബപശ്ചാത്തലം, ബാല്യകാലസംഭവങ്ങൾ, കുട്ടിക്കാലത്തേ അദ്ദേഹത്തിൽ അന്തർലീനമായിരുന്ന ദർശനങ്ങളും സമീപനരീതികളും, മാനവികതയുടെയും ആദ്ധ്യാത്മികതയുടെയും ശാസ്തീയതയുടെയും പ്രായോഗികതയ്ക്കുവേണ്ടിയുള്ള അന്വേഷണം ആർട്ട് ഓഫ് ലിവിങ്ങ് എന്ന സംഘടനയ്ക്ക് തുടക്കമിടാനിടയാക്കിയത് എന്നിങ്ങനെ സമഗ്രമായി ഓരോന്നും പ്രതിപാദിച്ചുകൊണ്ട് ഓരോ അദ്ധ്യായവും കടന്നുപോകുന്നു. ആർട്ട് ഓഫ് ലിവിങ്ങ് പ്രസ്ഥാനവുമായി വളരെ അടുത്ത ബന്ധമുള്ള നിരവധി ആളുകളുമായുള്ള അഭിമുഖത്തിന്റെ സംഗ്രഹവും സന്ദർഭോചിതമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുരുതത്വം, വിവിധ മേഘലകളിലും ഭാവങ്ങളിലും ഗുരുശക്തിയുടെ അഥവാ ഗുരുതത്വത്തിന്റെ പ്രകടനം,  മാനവികതയിലും സ്നേഹത്തിലും ജ്ഞാനത്തിലും സമാധാനത്തിലും അടിയുറച്ച സമൂഹത്തിലേക്കുള്ള പരിവർത്തനത്തിനു സഹായിക്കുന്ന വിവിധങ്ങളായ കോഴ്സുകളും മറ്റ് കർമ്മപദ്ധതികളും, പ്രാണായാമം യോഗ സുദർശനക്രിയ (Sudarshan Kriya) മറ്റുശ്വസനക്രിയകൾ ധ്യാനം എന്നിവ വൈദ്യശാസ്ത്രപരമായി മനുഷ്യനിൽ ഉണ്ടാക്കുന്ന സുഖപ്പെടുത്തലുകൾ, എന്നിവയെല്ലാം വിവിധ അദ്ധ്യായങ്ങളിലായി സംഗ്രഹിച്ചിരിക്കുന്നു. ആദ്ധ്യാത്മികതയും മാനവികതയും, മതവും ആദ്ധ്യാത്മികതയും, മാനവികതയും രാഷ്ട്രീയവും എന്നിവയെക്കുറിച്ചെല്ലാമുള്ള കാഴ്ചപ്പാടുകളും ചർച്ചചെയ്യുന്നു. ശ്രീ ശ്രീ രവിശങ്കർ ഗുരുജിയെക്കുറിച്ചും ആർട്ട് ഓഫ് ലിവിങ്ങിനെക്കുറിച്ചും ഒരു നല്ല പരിചയപ്പെടുത്തൽ.

സ്നേഹം, ജ്ഞാനം, സമാധാനം, കാരുണ്യം, ആനന്ദം എന്നിങ്ങനെ മാനവികതയ്ക്കോ ആദ്ധ്യാത്മികതയ്ക്കോ മതങ്ങൾക്കോ രാഷ്ട്രങ്ങൾക്കോ മാറ്റിനിർത്താനാവാത്ത മൂല്യങ്ങൾ പ്രസരിപ്പിക്കുമ്പോൾ ഒരു ചോദ്യം മാത്രം ലേഖകന്‌ അവശേഷിക്കുന്നു...‘ആരാണ്‌ ശ്രീ ശ്രീ...!’. ഒടുവിൽ അദ്ദേഹം ആ ഉത്തരം കണ്ടെത്തി. പുസ്തകത്തിന്റെ അവസാനതാളുകളിൽ നിങ്ങൾക്കത് വായിക്കാം...! ആ ഒരു വാക്ക്... അതിനെ എന്തുതന്നെ വിളിച്ചാലും അതിനെ അനുഭവിക്കാനായി അദ്ദേഹം നമ്മെ ക്ഷണിക്കുന്നു... തികഞ്ഞ ആനന്ദത്തോടെതന്നെ !

Book Name:
ആനന്ദോത്സവത്തിന്റെ മഹാഗുരു - ശ്രീ ശ്രീ രവി ശങ്കറും ആർട്ട് ഓഫ് ലിവിങ്ങ് പ്രസ്ഥാനവും
Anandothsavathinte Mahaguru

English Title: The Guru of Joy - Sri Sri Ravi Shankar & The Art of Living
Author :  ഫ്രാൻസ്വാ ഗോതിയെ   Francois Gautier
Publishers: മാതൃഭൂമി ബുക്സ്       Mathrubhumi Books
Category : ജീവചരിത്രം Biography
Language: Malayalam
മലയാളപരിഭാഷ: രാജൻ തുവ്വാര Rajan Thuvvara
First Edition: January 2012

ISBN: 978-81-8265-279-8
ME-I/ 2000/ 2012
Pages: 199 Price130/-

8 comments:

 1. you can read more on this link. The fellow who was previously the master in AOL has written some miserable truths here  http://artoflivingfree.blogspot.com/

  ReplyDelete
  Replies
  1. വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന്‌ നന്ദി.

   Delete
 2. ആര്‍ട്ട് ഓഫ് ലിവിംഗിനോട് മനസ്സുകൊണ്ട് യോജിപ്പില്ല
  എന്നാലും പുസ്തകത്തെപ്പറ്റി എഴുതിയത് വായിച്ചു.

  ReplyDelete
  Replies
  1. പുസ്തകപരിചയം വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിൽ സന്തോഷം. നന്ദി.

   Delete
 3. ആർട്ട് ഓഫ് ലീവിംഗ് നല്ലൊരു കോഴ്സ് തന്നെയാണ്.. പുസ്തക കുറിപ്പ് വായിച്ചു.. കുറേയായി ഇവിടൊന്നും വരാറുണ്ടായിരുന്നില്ല..
  സ്നേഹപൂർവ്വം

  ReplyDelete
  Replies
  1. പതിവായി ഓൺലൈനിൽ വരാൻ കഴിയുന്നില്ല. ഇടയ്ക്കിടെ എഴുതുകയും പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. വീണ്ടും കാണാം...

   Delete
 4. art of living is a good course for only for the people who does not know what is Yoga..

  Vinu
  Dubai

  ReplyDelete
  Replies
  1. വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന്‌ നന്ദി.

   Delete