Tuesday, January 31, 2012

ബ്ലോഗിന്‌ country-code Top Level Domain ബാധകമാവുന്നു


ഇന്നുമുതൽ (31 Jan 2012) ഇന്ത്യയിൽ നിന്നും ബ്ലൊഗ്സ്പ്പോട്ട് ബ്ലോഗ് സന്ദർശിക്കുന്നവർക്ക് പുതിയ ഡൊമെയിൻ ആയിരിക്കും ഉണ്ടാവുക.

ഓരോ ബ്ലോഗും ഇനിമുതൽ ആ രാജ്യത്തിനായി അനുവദിച്ചിരിക്കുന്ന domainല്ലേക്ക് (country-code Top Level Domain (ccTLD)) തിരിച്ചുവിടുന്നതായിരിക്കും. country-specific URL എന്നാണ്‌ ഇത് അറിയപ്പെടുന്നത്. ഉദാഹരണമായി, ഇന്ത്യയിൽ നിന്നുകൊണ്ട് http://bhoogolam.blogspot.com/ എന്ന URL സന്ദർശിക്കാൻ ശ്രമിച്ചാൽ http://bhoogolam.blogspot.in/ എന്ന വിലാസത്തിലേക്ക് റീഡയറക്ട് (redirect) ചെയ്യപ്പെടും. അതായത്, വായനക്കാരന്റെ രാജ്യത്തിനായി അനുവദിച്ചിട്ടുള്ള ccTLD. ഇപ്പോൾ ഇന്ത്യയിൽ ഈ മാറ്റം പ്രായോഗികമാക്കി. വരും നാളുകളിൽ മറ്റുരാജ്യങ്ങളിലും ഈ മാറ്റം പ്രായോഗികമാക്കും.

ഓരോ രാജ്യത്തിന്റെയും നിയമങ്ങൾക്കനുസൃതമായി വിവരങ്ങൾ നൽകുവാൻ ഈ രീതി ഗൂഗിളിന്‌ വളരെ സഹായകമാകും. പ്രാദേശിക നിയമങ്ങൾ ആവശ്യപ്പെടുന്ന പ്രകാരം content removal നടത്തുവാൻ ഇതിലൂടെ കഴിയും. ഒരു രാജ്യത്തിന്റെ നിയമമനുസരിച്ച് വിവരം നീക്കം ചെയ്യേണ്ടിവന്നാൽ അത് ആ രാജ്യത്തിന്റെ ccTLDൽ നിന്നും ആയിരിക്കും നീക്കം ചെയ്യപ്പെടുക.

വ്യത്യസ്ത ഡൊമെയിനുകളിൽ നിന്നായിരിക്കും ഇനിമുതൽ സെർച്ച് എൻജിൻ വിവരങ്ങൾ ശേഖരിക്കുക. ഭൂരിപക്ഷം വിവരങ്ങളെയും content removal എന്ന പ്രക്രിയ ബാധിക്കാനിടയില്ലല്ലോ. അതിനാൽ അത്തരം വിവരങ്ങളെയെല്ലാം blogspot.com എന്ന canonical versionൽ (rel=canonical) ഉൾപ്പെടുത്തും. അതായത്, url വ്യത്യസ്തമാണെങ്കിലും വിവരങ്ങൾ (content) ഒന്നുതന്നെയാണെന്ന് സെർച്ച് എൻജിന്‌ (web crawler) മനസ്സിലാക്കുവാൻ കഴിയുന്നു. ഏതെങ്കിലും പോസ്റ്റോ ബ്ലോഗോ content removalനു വിധേയമായാൽ, നിലവിലുള്ള .com എന്ന കനോനിക്കൽ രൂപം മാറ്റി പകരം ആ രാജ്യത്തിന്റെ ccTLD ആയി ക്രമീകരിക്കപ്പെടും. അപ്പോൾ മുതൽ ആ പോസ്റ്റിൽ അല്ലെങ്കിൽ ബ്ലോഗിൽ ഉള്ള വിവരങ്ങൾ .comലും പ്രാദേശിക ccTLDലും വ്യത്യസ്തമായിരിക്കും.

റീഡയറക്ട് ചെയ്യപ്പെടാതെ ഒറിജിനൽ രൂപം കാണുവാനുള്ള സംവിധാനം ഉണ്ട്. No Country Redirect അല്ലെങ്കിൽ NCR. ഉദാഹരണമായി ഇന്ത്യയിൽ നിന്നുകൊണ്ടുതന്നെ http://bhoogolam.blogspot.com/ സന്ദർശിക്കണമെങ്കിൽ http://bhoogolam.blogspot.com/ncr എന്ന് ടൈപ്പ് ചെയ്താൽ മതിയാവും. .in-ലേക്ക് റീഡയറക്ട് ചെയ്യപ്പെടില്ല. content removal-നു വിധേയമായ പോസ്റ്റോ ബ്ലൊഗോ ആണെങ്കിൽ ncr ഉപയോഗിച്ച് ആ രാജ്യത്ത് ഒറിജിനൽ രൂപം കാണാൻ സാധിക്കില്ല.

അവലംബം: Google Help

10 comments:

  1. വിജ്ഞാന പ്രദം ..നന്ദി ...:)

    ReplyDelete
  2. മറ്റൊരു വിവരണം കൂടി:

    http://malayalambloghelp.blogspot.in/2012/02/blog-post.html

    ReplyDelete
  3. വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവർക്കും നന്ദി. അടുത്ത പോസ്റ്റിലേക്ക് സ്വാഗതം.

    ReplyDelete
  4. ഈ സംശയം കുറച്ചു കാലം മുന്‍പ് ഉണ്ടായിരുന്നു ഇപ്പോള്‍ അത് ദൂരീകരിച്ചു .. നന്ദി ഹരിനാഥ്


    അഭിനന്ദനങള്‍

    ReplyDelete
  5. ഇതായിരുന്നല്ലേ സംഗതി.... ഇപ്പോഴാണ് മനസ്സിലായത്‌. നന്ദി

    ReplyDelete
    Replies
    1. അതെ. ലേഖനം ഉപകാരപ്പെട്ടതിൽ സന്തോഷം... :)

      Delete