Friday, December 02, 2011

സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യം

മനുഷ്യചരിത്രത്തെയും പാരമ്പര്യങ്ങളെയും കുറിച്ച് കൂടുതൽ ആധികാരികമായി വിശദീകരിക്കുവാൻ ജനിതകസാങ്കേതികവിദ്യയ്ക്ക് കഴിയും. രക്തസാംപിളുകളിൽ ഡിഎൻഎ പരീക്ഷണം നടത്തി പൂർവ്വികരിലേക്കുള്ള യാത്രയാരംഭിക്കുന്നു. ആരാണ്‌ നമ്മുടെ പൂർവ്വികർ ? ജനിതകപരമായ പ്രത്യേകതകൾ എന്തെല്ലാം ? എന്താണ്‌ നമ്മുടെ ചരിത്രം ? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം തേടി തലമുറകൾക്കും നൂറ്റാണ്ടുകൾക്കും പിന്നിലേക്ക് സഞ്ചരിക്കാം.

 ‘ഒറിജിൻ ഓഫ് സിറിയൻ ക്രിസ്ത്യൻസ് ഓഫ് ഇന്ത്യ’ (Origin of Syrian Christians of India) എന്ന വിഷയത്തിൽ നടത്തിയ ഗവേഷണം ഇതിനൊരു ഉദാഹരണമാണ്‌. ചരിത്രപരമായി വളരെ പ്രാധാന്യമുള്ള വിവരങ്ങൾ ജനിതകപഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യം തേടിയുള്ള ഈ ഗവേഷണം നടത്തിയിരിക്കുന്നത് തൃശ്ശൂർ ഒല്ലൂർ മാളിയേക്കൽ കുടുംബാംഗവും അനാട്ടമി പ്രഫസറുമായ ഡോ.മിനി കരിയപ്പയാണ്‌. രണ്ടായിരം പേരുടെ ഡിഎൻഎ പരിശോധന സ്വയം നടത്തി പഠനവും പൂർത്തിയാക്കുവാൻ പത്തുവർഷമെടുത്തു. മണിപ്പാൽ സർവ്വകലാശാലയിൽ നടന്ന ലോക ജനിറ്റിക് സമ്മേളനത്തിൽ ഈ ഗവേഷണറിപ്പോർട്ട് അവതരിപ്പിച്ചിട്ടുണ്ട്.

പഠനം നടന്ന വഴികൾ ഇങ്ങനെ: 1500 രക്തസാംപിളുകൾ പരിശോധിച്ച് പഠിച്ചപ്പോൾ ഡോ.മിനി എത്തിയത് മുന്നൂറ്‌ വർഷം മുൻപുള്ള നാലു സഹോദരന്മാരുടെ കുടുംബത്തിലേക്ക്. അവിടെ നിന്ന് ഡിഎൻഎയിൽ പരിസ്ഥിതി വരുത്തുന്ന മാറ്റം പഠിക്കുന്ന മ്യൂട്ടേഷനിലൂടെ പഠനം നടത്തിയപ്പോഴാണ്‌ 2500 വർഷം മുൻപ് ഇസ്രയേലിൽ നിന്ന് പുറന്തള്ളപ്പെട്ട ജൂതന്മാരിലേക്ക് പഠനമെത്തുന്നത്. പല കാരണങ്ങളാൽ ഇസ്രയേലിൽ നിന്ന് പുറന്തള്ളപ്പെട്ട ഇവർ അസീറിയ എന്ന സ്ഥലത്ത് താമസിച്ചിരുന്നതായും വ്യാപാരത്തിനായി രണ്ട് ഭാഗങ്ങളായി തിരിഞ്ഞ് കേരളത്തിൽ വരെ വേരു പടർത്തിയെന്നുമാണ്‌ മിനി കരിയപ്പയുടെ പഠനത്തിന്റെ സാക്ഷ്യം. ചൈനയും ജപ്പാനും പഴയ ബർമ്മ(മ്യാൻമാർ)യുമൊക്കെ ചുറ്റി കശ്മീർ വഴിയും പഞ്ചാബ് വഴിയുമാണ്‌ ഇന്ത്യയിലേക്ക് ഇവർ പ്രവേശിച്ചതെന്നാണു നിഗമനം. അങ്ങനെ അന്വേഷണം ഇന്ത്യയിൽ തിരിച്ചെത്തി.

ഇതേത്തുടർന്ന് ജൂതർ കടന്നുവന്ന വഴികളിലെ ജനസമൂഹത്തിൽ നടത്തിയ ജീൻപരീക്ഷണങ്ങൾ ചില വെളിപ്പെടുത്തലുകൾ നടത്തുന്നു: മിസോറമിലെ ആദിവാസികൾ, മഹാരാഷ്ടയിലെ ചിറ്റ്പാവൻ ബ്രാഹ്മണർ, അസമിലെ ഭട്ടാചാര്യാസ്, ബംഗാളിലെ ഭട്ടാചാർജി, തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിലെ അയ്യർ, അയ്യങ്കാർ, ഗൗഡസ്വാരസ്വതർ തുടങ്ങി  ഹിന്ദുസമൂഹങ്ങളിലും ജൂതജീനുകൾ കണ്ടെത്താനായി. 500 രക്തസാംപിളുകൾ ഈ ജനവിഭാഗങ്ങളിൽ നിന്നുമെടുത്ത് പരിശോധിച്ചിരുന്നു. പഠനങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും വിവിധ ക്രിസ്ത്യൻ സമൂഹങ്ങളിൽ പെട്ടവരിലുമാണ്‌ അടുത്തതായി ഗവേഷണം ലക്ഷ്യമിടുന്നത്.

[അവലംബം: മലയാള മനോരമ (11/09/2011)]

11 comments:

 1. പാരമ്പര്യത്തിന്റെ വിശദാംശങ്ങളിലേക്കിറങ്ങിച്ചെന്ന് ചരിത്രം പിന്നിട്ട വഴികൾ കണ്ടെത്തുന്ന ഈ രീതിക്ക് സമൂഹത്തിൽ നിർണ്ണായകമായ പല മാറ്റങ്ങളും വരുത്താനാവും. ജാതിവ്യവസ്ഥയുടെ പൊരുൾ കണ്ടെത്താനായേക്കും. നൈസർഗ്ഗികമായ വാസനകളെക്കുറിച്ച് പല അറിവുകളും ലഭിച്ചേക്കാം. സാംസ്കാരികപാരമ്പര്യവും ആധുനിക ജീവിതക്രമവും ഒരുമിച്ച് വരുമ്പോഴെല്ലാം ഇത്തരം ഗവേഷണങ്ങളുടെ പ്രസക്തിയേറുന്നു.

  ReplyDelete
 2. നല്ല ഒരു അറിവ് പകര്‍ന്നു തന്നതിന് നന്ദി ..ആശംസകള്‍ .തുടരുക

  ReplyDelete
 3. നല്ല ഒരു ഉദ്യമം തന്നെ ..!
  ഏഴാം അറിവ് എന്ന ഒരു സിനിമയിലും ഈ ഒരു പ്രമേയം കണ്ടു ..!
  വേദ കാല ഘട്ടത്തിലേക്ക് ഒരു എത്തിനോട്ടം ആവാം ...അല്ലെ ?

  ReplyDelete
 4. മിനി കരിയപ്പയ്ക്കെന്തറിയാം..പടിയടച്ചു പിണ്ഡം വെച്ചാലും പ്രേമിച്ചു കല്യാണിച്ചോരുടെ കൂടെയൊക്കെ ജീനും നാണമില്ലാതെ പോയിട്ടുണ്ടാവും..
  ================
  ഇനി ഒരു സത്യം പറഞ്ഞാൽ നിങ്ങളു വിശ്വസിക്ക്വോ….

  ഞാനാണ് ആദ്യ മനുഷ്യൻ…. എനിക്കങ്ങനെ ജാതീം മതോം ഒന്നും ഉണ്ടായിരുന്നില്ല...മാ .. ന,, മ.. ന… എന്ന് പശൂം പക്ഷിം പറഞ്ഞപ്പോ ചില പിന്മുറക്കാരു വിളിച്ചു മനു .. മനു എന്ന്….

  .അ ..ദാ.. അ..ദാ.. എന്ന് പൂച്ചേം പട്ടീം പറഞ്ഞപ്പോ ആദം എന്നായിരിക്കും പേര് ലെ എന്ന് വിചാരിച്ച് ചില പിന്മുറക്കാരു വിളിച്ചു…ആദം..

  ഞാനൊഴികെ ഒരൂ മനുഷ്യനും അപ്പോൾ അവരോട് പറഞ്ഞു കൊടുക്കാനും തെറ്റുണ്ടെങ്കിൽ തിരുത്താനും ജനിച്ചിട്ടുണ്ടായിരുന്നില്ലല്ലോ?.. …ആ ഒരു കുറവ്!

  നീയ്യായ്യി .. നിന്റെ ബന്ധക്കാരായി.. നിന്റെ പാടായി എന്നും പറഞ്ഞ് ദൈവം ഒരറ്റ പോക്ക്!.. ഞാൻ വല്ലാണ്ടായി…ഒറ്റയ്ക്കായി!

  അവരെനിക്ക് മതം വാങ്ങി തന്നു.. ജാതി വാങ്ങി തന്നു.. കൈകൊട്ടി വിളിച്ചു സൊകാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി ..ദൈവത്തെ എന്റേതെന്നു പറ.. ദൈവത്തെ എന്റേതെന്നു പറാ.. എന്ന് ചേരി തിരിഞ്ഞ് കൂവി വിളിച്ചു…

  ഞാനൊന്നും മിണ്ടാത്തപ്പോ..അവരു പറഞ്ഞു ദൈവം എന്റെതാ.. എന്റേതാ…അവരങ്ങിനെ ശണ്ഠ തുടങ്ങി.. ഞാനിവരാരുടേയും പക്ഷത്തല്ല…!..ദൈവപക്ഷത്താ…!

  ദൈവം എന്നെ ആദ്യായി സൃഷ്ടിച്ച ആ കാലം ഞാനോർക്കുകയായിരുന്നു.. എന്തു രസമായിരുന്നെന്നോ കാടും പുഴയും മലയും ഒക്കെ കാണാൻ.. എന്തു സ്നേഹായിരുന്നെന്നോ മൃഗങ്ങൾക്കൊക്കെ എന്നോട്.. !.. ഞാനാരേയും ഉപദ്രവിച്ചില്ല .. മൃഗങ്ങളെ ചുട്ട് തിന്നില്ല.. വെറും പുല്ലു തീനി…!..ഞാൻ പച്ചപ്പുല്ല് തിന്നുമ്പോൾ കുരങ്ങൻ മാങ്ങ തരും തിന്നാൻ… ഞാൻ വെള്ളം കുടിക്കുമ്പോൾ പശു പാലു തരും കുടിക്കാൻ ..!
  പശൂം പക്ഷീം പട്ടിം ഒക്കെ ജനിച്ച് നമ്മോട് കുശലം പറഞ്ഞു നടക്കുകയായിരുന്നു .. കുറേ കഴിയുമ്പോൾ വന്ന പിന്മുറക്കാര്.. അവമ്മാരേ കൊണ്ട് തോറ്റൂ.. അവർ അവരെയൊക്കെ ഓടിച്ചു പിടിച്ചു ചുട്ടു തിന്നു തീർത്തു…എന്റെ മിത്രങ്ങളായ മൃഗങ്ങളെല്ലാം ശത്രുക്കളായി.. എന്റെ പിഴ!.. എന്റെ ഏറ്റവും വല്യ പിഴ!

  ഇപ്പോ വീണ്ടുംപുനർജ്ജനിച്ചതാ.. ബാക്കിയുള്ളോരൊക്കെ അതിനു ശേഷാ ഭൂജാതരായത്..!
  ഇപ്പോ മനസ്സിലായില്ലേ അതാ സംഭവം!

  ഇപ്പോഴും വിശ്വാസം വരുന്നില്ല അല്ലേ.. എങ്കിൽ ഇപ്പോ നടന്ന ഒരു സംഭവം പറയാം..
  ഞാനിങ്ങനെ റോഡിലൂടെ ഒരീസം നടക്കുമ്പോ ഒരു പട്ടി നോക്കി നിൽക്കുന്നു… അതെന്നെ മനസ്സിലാവാഞ്ഞപ്പോൾ കുരയോട് കുര… !...വല്യ വീട്ടിലെ പട്ടിയായി അവനിപ്പോൾ.. അതിന്റെ അഹങ്കാരം!... ഞാനൊരു കല്ലെടുത്ത് പോട പട്ടീ നിന്നെ എനിക്ക് പണ്ടേ അറിയാം എന്ന് പറഞ്ഞ് തമാശയ്ക്ക് ഒരേറ്..!.. വർഷങ്ങളായിട്ട് കാണാതെ പെട്ടെന്ന് കണ്ട സ്നേഹിതന്മാരുടെ പുറത്ത് അടിക്കാറില്ലേ അതു പോലെ..!.. അത് കൌ.. കൌ.. എന്ന് പറഞ്ഞു…അവരുടെ ഗ്രാമ്യ ഭാഷ!.. മീനിംഗ് ...അറിയാം.. അറിയാം…എന്ന്.!.. കിട്ടേണ്ടതു കിട്ടിയാൽ ഏതവനും പറയും അറിയാം.. അറിയാം എന്ന്..!.. ഞാൻ ആ വെഷമൊന്നും കാട്ടാതെ ചിരിച്ചോണ്ട് പോയി…നമ്മൾ എപ്പോഴും അഹങ്കരിക്കരുത്.. വിനയമുള്ളവരാകണം !

  ReplyDelete
 5. നോക്കൂ എന്റെ പ്രയത്നം.. ഇപ്പോഴല്ലേ നിങ്ങള് ഒരു നല്ല ബ്ലോഗറായത്…എന്റെ അടുത്തു വരുന്നോരെ ഒക്കെ അങ്ങോട്ടയച്ച് അയാള് നല്ല ബ്ലോഗറാണെന്ന് പറഞ്ഞ് പരസ്യം കൊടുത്തതിന് “ കോടികൾ തരണം ..കോടികൾ..!..എന്ന് അമിതാ ബച്ചനെ പോലുള്ള ആളാണെങ്കിൽ പറഞ്ഞേനേ… ഞാനായതു കൊണ്ട് അത്രയൊന്നും വേണ്ട.. ഒരു വടയും ചായയും എപ്പോഴെങ്കിലും എവിടെയെങ്കിലും കണ്ടാൽ വാങ്ങി തന്നേക്ക്…പിന്നെ ബിരിയാണിയാണെങ്കിൽ വെജിറ്റേറിയൻ മതി..ട്ടോ!.. അവിടെ ആളുകൾ വരുമ്പോൾ, താങ്കൾ രണ്ടു മിഠായി ( ബ്ലൊഗ്) ഒരു ഭരണിയിൽ ഇട്ടു വെച്ചതു കണ്ടാൽ ആളുകൾ അതിനേക്കാൾ വേഗം തിരിച്ചു വന്ന് എനിക്കു കമന്റിടും..ഏപ്രിൽ ഫൂൾ ഡിസമ്പറിലാണോ എന്ന് ചോദിച്ച്..!..അപ്പോൾ നല്ലോണം നല്ല ബ്ലോഗുകൾ എഴുതി ഒരു ജനകോടികളുടെ വിശ്വപ്രസിദ്ധ സ്ഥാപനം ആയിക്കോളൂ..ട്ടോ..നമുക്കൊരൂ വിരോധോം ഇല്ല്യാ…ഇപ്പോൾ താങ്കളാരായീ…ഒന്നു കണ്ണടച്ചു നോക്കിക്കേ….
  താങ്കളുടെ ബ്ലോഗിലേക്കുള്ള വഴി അന്വേഷിക്കുന്ന എത്ര പേരെയാണെന്നറിയോ വഴി പറഞ്ഞ് കൊടുത്ത് വിട്ടത്.. ചിലർക്ക് ഈ മെയിൽ അയച്ചു കൊടുത്തിട്ടുണ്ട്.. അവരൊക്കെ വരും വരാതിരിക്കില്ല.. ഈ മെയിലിനൊക്കെ ഇപ്പം എന്താ വില… പൊള്ളുന്ന വിലയാ..ങാ പോട്ടേ…സാരമില്ല…അതൊന്നും വിസ്തരിച്ചു മനസ്സു വിഷമിപ്പിക്കുന്നില്ല.. ഒരു നല്ല കാര്യത്തിനല്ലേ...ഹി ഹി

  വായനയ്ക്ക് നന്ദി..
  ---------

  താങ്കളുടെ ഈമെയിൽ നോക്കിയിട്ട് ലോകത്തൊരിടത്തും കണ്ടില്ല അതാ ഇത് ഇവിടെ പോസ്റ്റുന്നത്…

  ReplyDelete
 6. ഞാനൊരു ബ്ലോഗ് എഴുതി. അതിനൊരു കമന്റ് കിട്ടി. അത് പിന്നീടൊരു ബ്ലോഗായി. "വിശ്വസിച്ചാലും…ഇല്ലെങ്കിൽ.?...വിശ്വസിക്കാതിരുന്നാലും!"

  http://manavadwani-russel.blogspot.com/2011/12/blog-post_20.html


  ഇമെയിൽ ശരിയാക്കിയിട്ടുണ്ട്. പ്രൊഫൈലിൽ കാണാം.

  ReplyDelete
 7. ഹരിനാഥേ...സതീഷന്‍ മുട്ടിലിലിന് (മാനവധ്വനി)മെയിലിന്റെ കാശ് കൊടുക്കണേ...ഇപ്പോ ഞാനാരായി.

  ReplyDelete
 8. HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL................

  ReplyDelete
 9. പുതുവര്‍ഷാശംസകള്‍ .....

  ReplyDelete
 10. എന്റെ ആദ്യത്തെ പോസ്റ്റ് വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.

  ReplyDelete